മുക്കാളി ദേശീയപാദയില്‍ ലോറിയിടിച്ച് അദ്ധ്യാപിക മരണപ്പെട്ടു


കുന്ദമംഗലം; മുക്കാളി ദേശീയപാദയില്‍ ലോറിയിടിച്ച് അദ്ധ്യാപിക മരണപ്പെട്ടു. കുന്ദമംഗലം പിലാശ്ശേരി എയുപി സ്‌കൂളിലെ അദ്ധ്യാപിക കല്ലാമല പൊന്നന്‍കണ്ടി ഭവിത(42) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് ഏഴരയോടെ വീട്ടിലേക്ക് വരുന്ന വഴിയാണ് അപകടം. ഭര്‍ത്താവ് രാജീവന്‍(പൊന്നങ്കണ്ടി ജിഎച്ച്എസ് അഴിയൂര്‍, ജിയുപിഎസ് തിരുവള്ളൂര്‍), പിതാവ് പരേതനായ ബാലകൃഷ്ണന്‍ വെങ്ങലശ്ശേരി, മാതാവ് പ്രഭാവതി, മക്കള്‍; കീര്‍ത്ത രാജീവ്, കാര്‍ത്തിക്, സഹോദരന്‍ വിനോദന്‍.

Post a Comment

0 Comments