കൊട്ടക്കാവയല്‍ ക്രസന്റ് ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ്ബ് സംഘടിപ്പിക്കുന്ന 27 മത് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിനു ക്രസന്റ് ഫ്‌ലഡ്‌ലൈറ്റ് സ്റ്റേഡിയത്തില്‍ തുടക്കം



കൊട്ടക്കാവയല്‍ ക്രസന്റ് ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ്ബ് സംഘടിപ്പിക്കുന്ന 27 മത് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിനു ക്രസന്റ് ഫ്‌ലഡ്‌ലൈറ്റ് സ്റ്റേഡിയത്തില്‍ തുടക്കം

ജില്ലാ പഞ്ചായത്ത് മെമ്പര്‍ എം എ ഗഫൂര്‍ മാസ്റ്റര്‍ ഉല്‍ഘാടനം ചെയ്ത ടൂര്‍ണ്ണമെന്റിലെ ആദ്യ മത്സരത്തില്‍ സിന്‍സിയര്‍ കച്ചേരി മുക്കു ബ്ലാക്ക് & വൈറ്റ് എളേറ്റിലിനെ ഏകപക്ഷീയമായ മൂന്നു ഗോളിന് തോല്‍പിച്ചു . രണ്ടാം മത്സരത്തില്‍ ലൈറ്റ്‌നിംഗ് കൊടുവള്ളി അഭിലാഷ് പൂവാട്ടുപറമ്പിലിനെ ടോസില്‍ പരാജയപ്പെടുത്തി. പരിപാടിയില്‍ അഖിലേന്ത്യാ സൈക്കിള്‍ പോളോ മത്സരത്തില്‍ റണ്ണര്‍ അപ്പായ കേരള ടീം അംഗങ്ങളായ ശാദിയ, നസ്റിന്‍ എന്നിവരെ ആദരിച്ചു, ചടങ്ങില്‍വാര്‍ഡ്മെമ്പര്‍ എപി അബു, കേരള സെവന്‍സ് ഫുട്ബാള്‍ മേഖല പ്രസിഡണ്ട് തങ്ങള്‍സ് മുഹമ്മദ്, ഖത്തര്‍ ഫുട്ബാള്‍ അസോസിയേഷന്‍ കൊടുവള്ളി ചാപ്റ്റര്‍ വൈസ്പ്രസിഡന്റ് കെ പി അബു, കെ കെ നാസര്‍, കെ കെ ഹംസ, കെ പി നാഫി, തുടങ്ങിയവര്‍ സംബന്ധിച്ചു.
ഇന്നത്തെ മത്സരം 6:30 FC കാലിക്കറ്റ് v/s MFA പതിമംഗലം
8 മണി സോള്‍ജിയേഴ്‌സ് FC ആരാമ്പ്രം v/sഇന്‍സാറ്റ് കോരങ്ങാട്

Post a Comment

0 Comments