2020 ൽ പുറത്തിറക്കാനിരിക്കുന്ന ഷെഡ്യൂളിൽ ഉൾപ്പെടുത്തി മലബാറിലൂടെ മെമു സർവ്വീസ് ആരംഭിക്കും
🚂ബാംഗ്ളൂരിലേക്ക് പുതിയ സർവ്വീസ് എന്നിവക്ക് എം.കെ രാഘവൻ എം.പിക്ക് സതേൺ റെയിൽവേയുടെ ഉറപ്പ്.
🛤️റെയിൽവേ പാലക്കാട് ഡിവിഷണൽ മോണിറ്ററിംഗ് കമ്മറ്റി ചെയർമാൻ എന്ന നിലയിൽ എം.കെ രാഘവൻ എം.പി മലബാറിന്റെയും പാലക്കാട് ഡിവിഷന്റെയും റെയിൽവേക്ക് മുൻപാകെയുള്ള വിവിധ ആവശ്യങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിനായി വിളിച്ചു ചേർത്ത യോഗമായിരുന്നു ഇന്നലെ.
🚂ബാംഗ്ളൂരിൽ നിന്നും മംഗലാപുരം വഴി കണ്ണൂരിലേക്കുള്ള ട്രെയിൻ സർവ്വീസ് കോഴിക്കോട് വരെ നീട്ടാനുള്ള ആവശ്യം അംഗീകരിക്കാമെന്നും ഉറപ്പ് നൽകി.
🚂അതോടൊപ്പം തന്നെ പാലക്കാട് പൊള്ളാച്ചി മധുര വഴിയുള്ള മംഗലാപുരം രാമേശ്വരം എക്സ്പ്രസ് ഉടൻ യഥാർത്ഥ്യമാക്കാനുള്ള എം.പിയുടെ ആവശ്യം റെയിൽവേ ബോർഡിന് മുൻപാകെ സമർപ്പിച്ചിരിക്കുകയാണെന്നും വ്യക്തമാക്കി.
🚉മംഗലാപുരത്ത് നിന്ന്, തിരുവനന്തപുരം, ചെന്നൈ, ബാംഗ്ളൂർ, മധുര എന്നീ റൂട്ടുകളിൽ സതേൺ റെയിൽവേക്ക് പുതിയ സർവ്വീസുകൾ ആരംഭിക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ തേജസ് ട്രെയിനുകൾ ആരംഭിക്കുന്നതിനായ് നടപടികൾ സ്വീകരിക്കണമെന്ന ആവശ്യം പരിഗണിക്കാമെന്നും, മറ്റ് ദീർഘദൂര ട്രെയിനുകളുടെ സർവ്വീസ് വർദ്ധിപ്പിക്കുന്നത് ബോർഡിന് വിടാമെന്നും ജനറൽ മാനേജർ പറഞ്ഞു.
16527, 56603, എന്നീ ട്രെയിനുകളുടെ സമയം പുന:സ്ഥാപിക്കാമെന്നും, 56652 ഷൊർണ്ണൂർ വരെ നീട്ടാമെന്നും അറിയിച്ചു.
വെസ്റ്റ്‌ഹിൽ/ഫറോക്ക് പുതിയ ടെർമിനൽ, പിറ്റ്ലൈൻ എന്നിവ ബോർഡിന്റെ തീരുമാനത്തിനു വിടാമെന്നും എം.പി യെ അറിയിച്ചു.
0 Comments