പുതുവത്സരാഘോഷം: കുട്ടികള്‍ സഞ്ചരിച്ച സ്കൂട്ടര്‍ അബദ്ധത്തില്‍ കത്തിനശിച്ചു




പുതുവത്സരാഘോഷം: കുട്ടികള്‍ സഞ്ചരിച്ച സ്കൂട്ടര്‍ അബദ്ധത്തില്‍ കത്തിനശിച്ചു



കോഴിക്കോട്: പുതുവത്സരാഘോഷം കഴിഞ്ഞ് മടങ്ങവേ കുട്ടികള്‍ സഞ്ചരിച്ച സ്കൂട്ടര്‍ അബദ്ധത്തില്‍ കത്തിനശിച്ചു. ബുധനാഴ്ച പുലര്‍ച്ചെ മൂന്നോടെ വേങ്ങേരി വരമ്ബിനടുത്താണ് സംഭവം. മറ്റൊരു ബൈക്കില്‍നിന്ന് മോഷ്ടിച്ച പെട്രോള്‍ സ്കൂട്ടറില്‍ ഒഴിക്കുന്നതിനിടെ വെളിച്ചക്കുറവുകാരണം ലൈറ്റര്‍ കത്തിച്ചപ്പോഴാണ് സ്കൂട്ടര്‍ കത്തിയതെന്ന് പോലീസ് പറഞ്ഞു. കുട്ടികള്‍ തീയണയ്ക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതുവഴിവന്ന യാത്രക്കാരന്‍ പോലീസില്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് കണ്‍ട്രോള്‍ റൂം പോലീസാണ് തീപ്പിടിത്തമുണ്ടായ സ്ഥലത്ത് ആദ്യം എത്തിയത്. സംഭവത്തെക്കുറിച്ച്‌ പോലീസ് പറയുന്നത്:
കാക്കൂര്‍ സ്വദേശികളായ ആറുസുഹൃത്തുക്കള്‍ പുതുവത്സരാഘോഷം കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് സ്കൂട്ടറില്‍ പെട്രോളില്ലെന്ന് മനസ്സിലായത്. റോഡരികില്‍ നിര്‍ത്തിയിട്ട ബൈക്കില്‍നിന്ന് പെട്രോള്‍ ഊറ്റിയെടുത്ത ശേഷം സ്കൂട്ടറില്‍ ഒഴിക്കാന്‍ തുടങ്ങി. പെട്രോള്‍ടാങ്കിന്റെ അടപ്പ് അഴിച്ചപ്പോള്‍ വെളിച്ചക്കുറവായതിനാല്‍ ലൈറ്റര്‍ കത്തിച്ചാണ് ഒഴിക്കാന്‍ ശ്രമിച്ചത്.
ലൈറ്ററില്‍നിന്ന്‌ തീപടരുകയും സ്കൂട്ടര്‍ ആളിക്കത്തുകയുമായിരുന്നു. തീയണയ്ക്കനാവാതെ കുട്ടികള്‍ പരിഭ്രാന്തരായി. മൂന്നുപേര്‍ കടന്നുകളഞ്ഞു. പോലീസ് എത്തുമ്ബോഴേക്കും സ്കൂട്ടര്‍ കത്തിയിരുന്നു. പെട്രോള്‍ എവിടെനിന്ന് ലഭിച്ചെന്ന് ചോദിച്ചപ്പോള്‍ സ്ഥലത്തുണ്ടായിരുന്ന മൂവര്‍ക്കും വ്യത്യസ്ത മറുപടിയായിരുന്നു. വിശദമായ ചോദ്യം ചെയ്യലില്‍ കുട്ടികള്‍ പെട്രോള്‍ മോഷ്ടിച്ചതാണെന്ന് സമ്മതിച്ചു. മൂവരെയും ചേവായൂര്‍ പോലീസിലേല്‍പ്പിച്ചു. രക്ഷിതാക്കളെ വിളിച്ചുവരുത്തി താക്കീത് നല്‍കിയശേഷം വിട്ടയച്ചു.

Post a Comment

0 Comments